TRUE LOVE NEVER DIES

* * * * * * * * * Click here to get Falling Objects * * * * * * * * * * * * * * *
പ്രണയം പ്രണയം പ്രണയം പ്രണയം പ്രണയം പ്രണയം പ്രണയം പ്രണയം പ്രണയം Click here to get Falling Objects പ്രണയം പ്രണയം പ്രണയം പ്രണയം പ്രണയം പ്രണയം പ്രണയം പ്രണയം പ്രണയം പ്രണയം പ്രണയം പ്രണയം പ്രണയം പ്രണയം പ്രണയം

Friday, October 8, 2010

പ്രണയത്തിന്റെ മുറിവുകള്‍..

കൂട്ടുകാരീ
നിനക്കറിയുമോ..
എന്റെ ഉണങ്ങാത്ത മുറിവുകള്‍
ഏതോ വിഷപ്പാമ്പ്
കൊത്തിയ മുറിപ്പാടില്‍,
വീണ്ടും പഴുക്കുന്ന,
വിഷരക്തം ചീറ്റുന്ന,
പുഴുക്കള്‍ നുരയ്ക്കുന്ന,
പല്ലടയാളങ്ങള്‍
പാമ്പ് ഏതറിയാതെ,
വിഷം ഏതറിയാതെ,
മരുന്നില്‍ കരിയാതെ,
പഴകിയ മുറിവുകള്‍...
രാവ് പുലരുമ്പോള്‍
രക്തം കുതിര്‍ന്ന കിടക്കയും
അറിയുമോ കുട്ടുകാരീ...
നീ, മധുരം പുരട്ടി
എനിക്ക് നീട്ടിയ
പാപത്തിന്റെ പഴത്തില്‍
ഒരു തക്ഷകന്‍ ഒളിച്ചിരുന്നുവോ?
ഇരുട്ടില്‍ വളര്‍ന്ന്,
വിഷം ചീറ്റി,
പല്ലുകള്‍ ആഴത്തില്‍ താഴ്ത്തുന്ന
കരിനീല നാഗമായി
ഒരു തക്ഷകന്‍ ഒളിച്ചിരുന്നുവോ?

ചലം ചീറ്റി പഴുക്കുന്ന
വേദനപ്പാടാവാന്‍,
പുലരിക്കിടക്കയില്‍
ചുകപ്പു വരയ്ക്കുവാന്‍,
പഴുപ്പിച്ച കനലിന്റെ
നീറ്റലുകള്‍ ആവാന്‍,
കുട്ടുകാരീ..
നിന്റെ പ്രണയത്തില്‍
ഒരു തുള്ളി വിഷവും
കലര്‍ന്നിരുന്നോ?

പ്രണയം പോലെ

പ്രണയം പോലെ
മരണവും
കണ്ണുകളില്‍ തുള്ളി
വിരിയിച്ച്‌,
മൂകമായി
കടന്നു പോവുന്നു,
പിന്നെ,
മനസിന്‍റെ ഇരുണ്ട
മൂലകളിലേക്ക്
തള്ളപ്പെടുന്നു,
പ്രണയം പോലെ
മരണവും,
ഉറങ്ങുമ്പോള്‍ തട്ടിവിളിച്ച്‌,
അപ്രതീക്ഷിതമായി
മുന്നില്‍ വരുന്നു .
പിന്നെ ...
ഉറക്കത്തിലേക്കു
താരാട്ടു പാടുന്നു,
പ്രണയം പോലെ
മരണവും
ഒരു വിരഹത്തില്‍
എവിടെയോ
അലിഞ്ഞു പോകുന്നു !!!

pranaya chithrangal




Thursday, October 7, 2010

നീയറിഞ്ഞിരുന്നുവോ...

പ്രിയപ്പെട്ടവളേ..............................
നീ കുറിച്ചിട്ടു പോയ ഓരോ വരികളുടെയും പൊരുള്‍
കുറിക്കും മുന്‍പ് നീ അളന്നിരുന്നുവോ....?
കൈ വിട്ടു പോയ നിന്റെ ആത്മാവിന്റെ പ്രയാണം
എന്നിലേക്കാ‍ണെന്ന് നീ അറിഞ്ഞിരുന്നുവോ....?
ഇല്ലായിരുന്നെങ്കില്‍ അറിയുക,
നീ കോറിയിട്ടു പോയത് പാഴ്വാക്കുകളല്ല
ചത്തു മരവിച്ച ചുമരുകളിലും അല്ല
ചോ‍ര തുടിക്കുന്ന എന്റെ ഹൃദയത്തിലേക്കാണു നീ
നിന്റെ സ്നേഹത്തിന്റെ വര്‍ണ്ണക്കൂട്ടുകള്‍ നിറച്ചൊഴിച്ചത്.

എനിക്കു തോന്നിയിട്ടുണ്ട്,
എന്റെ ഹൃദയം ഒരു ദര്‍പ്പണച്ചില്ലിലെന്ന പോ‍ലെ
നിന്നിലേക്കു പ്രതിഫലിക്കുന്നുവെന്ന്
അത്രമേല്‍ നീയെന്നെ തിരിച്ചറിയുന്നുവെന്ന്.

പ്രണയം ഒരു തിരിച്ചറിവാണ്

പ്രണയം ഒരു തിരിച്ചറിവാണ് ....ഹൃദയസത്യത്തില്‍ ഊന്നി ഉള്ള രണ്ട് ആദര്‍ശങ്ങളുടെ സമന്വയം....കാഴ്ചപ്പാടുകള്‍ മാറിയാലും നീയും ... ഞാനുംഎന്ന പരസ്പര വിശ്വാസങ്ങള്‍ക്ക് മാറ്റം ഉണ്ടാവില്ല എന്ന തിരിച്ചറിവ് ....നിമിഷാര്‍ദ്ധങ്ങളുടെ ആയുസ്സുള്ള വാക്കുകള്‍ക്ക് മാറ്റമുണ്ടായാലും ....ആന്തരിക സത്യത്തെ മൂടി നില്ക്കുന്ന വികാരങ്ങള്‍ക്ക്മാറ്റമുണ്ടാവില്ല എന്ന തിരിച്ചറിവ് ...........ഈ തിരിച്ചറിവിന്റെ ആത്മാവിനെ തേടിയുള്ള യാത്രകള്‍ദിനംപ്രതി ശക്തിയാര്‍ജ്ജിക്കുന്നു ....ഭൂലോകത്തിന്റെ യാത്രപോലെ ഒരിക്കലുംനിലയ്ക്കാത്തതും ആകുന്നു ...." വിരസമാം രാത്രിതന്‍ പാതി വഴികളില്‍കണ്ണടച്ചണയുവാന്‍ ഞാന്‍ നോക്കവേഒരു തുള്ളി പനിനീരിന്‍ നറു ഗന്ധം നല്‍കുമാ -ഉണര്‍വ്വ് പോല്‍ നിന്‍ ചിത്രം വന്നത്തെവേ ..."അതെ.... പ്രണയം ഒരു അനുഭവവും ആണ് ...ഒരു തരത്തില്‍ അലിഞ്ഞു ചേരലാണ് ....ഒരു പക്ഷെ ആ പ്രണയത്തിലേക്ക് അടുക്കുന്നത് വേദനയിലൂടെയും ആകാം ... എന്നാല്‍ ആവേദനയും അനുഭവമാണ് ... ഹൃദയതാളം ക്രമാനുഗതമായി മുന്നിലേക്ക് ... !!!ഒരു നിശബ്ദതയുടെ മുന്നില്‍ നിന്നുകൊണ്ട് ഇപ്പോഴും ഓര്‍ത്തുപോകുന്നു അവളെ....മനസിലാകുക എന്നതോ ... മനസിലാക്കിപ്പിക്കുക എന്നതോ.. അതോമനസിനെ അറിയുക എന്നതോ ... എന്തോ....ഒന്നും പറയുവാന്‍ പറ്റാത്ത....സുഖമെന്ന ഈ അവസ്ഥ ശാന്തതയിലേക്ക് നീളുന്ന ഈ നിമിയില്‍ ....ഹൃദയം കെട്ടിപ്പൊക്കിയ വികാര സൗധങ്ങളുടെ മട്ടുപ്പാവില്‍ നില്‍ക്കവേ ,ഒരു പ്രഹേളികയായി തന്നെ നിലനില്ക്കുന്ന പ്രണയം എന്ന സത്യം യഥാര്‍ത്ഥത്തില്‍ എന്താണ് ....ചോദിച്ചു പോകുന്നു അന്തരാത്മാവ് ....." ഒരു കൈത്തലമകലം മാത്രം നിന്നുകോണ്ടെന്‍ സഖി നിന്നെക്കാണാന്‍ഇരു മിഴിയിണകൊണ്ടെന്‍ ഇരുളാം അഴല്‍ നീക്കും നിന്‍ മെയ്യെ പൂട്ടിയിടാന്‍ഒരു മാത്ര മുന്പ് എങ്കില്‍ ഒരു മാത്ര ... പതിയെ നിന്‍ ആത്മഗതം അറിയുവാന്‍കൊതിക്കുന്നു ഞാനാം വിഹായുസ്സെന്‍ കുഞ്ഞു മേഘമേ .... "

പ്രണയം ഒരു പൂപോലെ....

പ്രിയതമക്കായൊരു നിറച്ചാര്‍ത്ത്‌. എന്റെ സ്വപ്നത്തില്‍ പൂക്കാലമായെന്നില്‍ നിറഞ്ഞവളേ, നിനക്കായൊരു കുഞ്ഞുപൂച്ചെണ്ട്‌... എന്റെ വിരഹഹൃദയത്തിന്‍ തപിപ്പിക്കും വര്‍ണ്ണങ്ങള്‍ നീ തൊട്ടറിയൂ... പുലര്‍മഞ്ഞിലുയിരിട്ട ഒരുകുഞ്ഞുതുള്ളി എന്റെ കണ്ണീര്‍മുത്തുകളെന്നോര്‍ക്കുക. പ്രിയേ, വിരഹം ഈ വര്‍ണ്ണകാന്തിയെപ്പോലും എന്നില്‍ നിന്നും കവരുന്നു. പടിവാതില്‍ക്കല്‍ നിറകണ്ണുകള്‍ തുടച്ചിട്ടെനിക്കേകിയ നനുത്ത ചുംബനം ഇപ്പൊഴും എന്റെ അധരങ്ങളില്‍ നൊമ്പരമൂട്ടുന്നു. ഹൃദയത്തിന്‍ മൃദുമിടിപ്പുകള്‍, അറിയുക നിനക്കായ്‌ മാത്രം. മണല്‍ക്കാറ്റേറുമ്പോഴും, മുകളില്‍ സൂര്യനഗ്നിയായ്‌ പെയ്യുമ്പോഴും, എന്‍ കവിളില്‍ നിന്റെ നനുത്ത വിരല്‍സ്പര്‍ശത്തിന്‍ ഓര്‍മ്മത്തുടിപ്പുകള്‍.
ഈ പൂ വിരിഞ്ഞത്‌ നിനക്കായ്‌ മാത്രം, ഇത്‌ പൊഴിയാതിരിക്കുന്നതും നിനക്കായ്‌ മാത്രം.

പ്രണയലേഖനങ്ങള്‍

എന്റെ നിനക്ക്
നീ നടന്ന് പോയ വഴിയില്‍ നിന്റെ ഓര്‍മകളുമായ് ഞാന്‍ നില്‍ക്കുന്നു ..........നീ ഒഴിച്ചിട്ട് കടന്ന് പോയ ശൂന്യത.... അതെന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു ....ഞാനറിയുന്നു നിന്റെ വിരഹം.....ഈ ഏകാന്തതയില്‍ എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത് ...നിനക്കറിയാമായിരുന്നില്ലേ ഞാന്‍ തനിച്ചാകുമെന്ന് ...നിനക്കറിയുമായിരുന്നോ ഈ വിരഹം..... എങ്കില്‍ നീ എന്തിനു എനിക്കു സ്വപ്നങ്ങള്‍ തന്നു .....എന്തിന് .....ഇല്ല നിന്നോട് പിണങ്ങാന്‍ എനിക്കു കഴിയില്ല നിനക്കറിയില്ലെ അത്...... ഞാന്‍ കാത്ത് നില്‍ക്കും ...ഇവിടെ ....നീ വരുന്നത് വരെ....കാരണം നീയില്ലാതെ എനിക്കു ജീവിക്കാന്‍ കഴിയില്ല........ നീവരുമെന്ന പ്രതീക്ഷയോടെ.............
നിന്റെ സ്വന്തം
ഞാന്‍................

പ്രണയലേഖനങ്ങള്‍

അവള്‍ എന്തു ചെയ്തിട്ടുണ്ടാകും
രാവുകളെ നിദ്രാവിഹീനങ്ങളാക്കി
അനുസരനയില്ലാത്ത കയ്യെഴുത്തിന്റെ
വളഞ്ഞും പുളഞ്ഞും പോകുന്ന
ഒഴുക്കില്‍ ശപിച്ച് എഴുതിയെടുത്തവ.

എന്റെ കയ്യെഴുത്തുകളല്ല
എന്റെ ആത്മാവിനെ പകര്‍ത്തിയ
എന്റെ ഹ്രുദയം മുറിച്ചുവെച്ച
വക്കില്‍ നിണം പുരണ്ടവ
ഇപ്പോള്‍ ആ കത്തുകള്‍
എവിടെയായിരിക്കും
ചുവന്ന പൂട്ടിനാല്‍ ബന്ധിച്ച
കൌതുകമുള്ള നീലപ്പെട്ടി
ഇപ്പോളും കാത്തുവ്ക്കുന്നുണ്ടാകുമോ
അവയില്‍ അലക്കിത്തേച്ച പോല്‍
അടുക്കിവച്ച എന്റെ പ്രണയലേഖനങ്ങളും

കൈമാറുമ്പോള്‍ ഞാന്‍അവള്‍ക്കായ്
ഒരു വസന്തം നല്‍കുന്നതുപോലെ
ഒരു വിശുദ്ധകര്‍മ്മത്തിന്റെ പുണ്ണ്യംപോലെ
അവള്‍ അതെല്ലാം എന്ത് ചൈതിരിക്കും
എല്ലാം നീലപ്പെട്ടിക്കകത്ത് ഉണ്ടാകുമോ?
എനിക്കുതന്ന പ്രണയലെഖനങ്ങള്‍
ഞാന്‍ കല്യാണതലേന്ന് കത്തിച്ചു കളഞ്ഞു
കര്‍ക്കിടകമേഘം പോലെ
പുക വാനിലേക്ക് ഉയര്‍ന്നു
പിന്നെ ഒരു മഴപെയ്തു
ആര്‍ദ്രം ..സ്നിഗ്ദം

പ്രണയം നിറഞ്ഞ മനസുമായ്

എനിക്കവളോടു പ്രണയമാണെന്നു
മനസ്സു പറഞ്ഞു-
ഞാന്‍ തിരിച്ചു ചോദിച്ചപ്പോള്‍
മനസ്സു പറഞ്ഞു-
പ്രണയം തോന്നിയതാണെന്ന്

വെറുതെ മോഹിപ്പിക്കേണ്ടാ
എന്നു ഞാന്‍ പറഞ്ഞപ്പോള്‍
മനസ്സു പറഞ്ഞു-
നീ പ്രണയിക്കാന്‍ കൊള്ളില്ലാന്ന്
ഒടുവില്‍ അവളുടെ വിരലുകള്‍‍
എന്റെ നെഞ്ജില്‍‍ തലോടുംബ്ബോള്‍‍
മനസ്സു പറഞ്ഞു-
നോക്കൂ ഞാന്‍ ഇവിടെ
ഈ നെഞ്ജിനടിയില്‍ ഉണ്ടെന്നു
പ്രണയം നിറഞ്ഞ മനസുമായി............

ഹൃദയത്തില്‍ പ്രണയം തുടിക്കുകയാണോ?

ഒരു പെണ്‍കുട്ടിയോട്‌ പ്രണയം തോന്നിക്കഴിഞ്ഞാല്‍ അത്‌ തുറന്നുപറയുകയെന്നത്‌ പുരുഷന്മാരെ സംബന്ധിച്ച്‌ ഒരു കീറാമുട്ടിയാണ്‌. മിക്കവരും കാര്യം മനസ്സില്‍ അടക്കിപ്പിടിച്ച്‌ പറയാന്‍വയ്യാതെ നടക്കുന്നവരാണ്‌.

പ്രണയം പറയുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്‌. പ്രണയിക്കുന്നതിന്‌ പകരം പിന്നീടൊരിക്കലും അവള്‍ മുഖത്തുപോലും നോക്കാത്ത രീതിയില്‍ നിങ്ങള്‍ പ്രണയം പ്രകടിപ്പിച്ചാലുള്ള കാര്യമൊന്ന്‌ ഓര്‍ത്തുനോക്കൂ...

നിങ്ങള്‍ നിങ്ങളുടെ പ്രണയം പറയുന്ന രീതിപോലും അവളുടെ മനസ്സിലുടക്കം. അതുകൊണ്ടുതന്നെ വെറുതെ ഒരു ഐ ലവ്‌ യു പറയാതെ സമയവും സന്ദര്‍ഭവും നോക്കി കാര്യങ്ങള്‍ മുന്നോട്ടുനീക്കുക.

പ്രണയാഭ്യര്‍ത്ഥന നടത്തി പെണ്‍കുട്ടിയെ മടുപ്പിക്കുന്നതിലും നല്ലതല്ലേ നിങ്ങളുടെ വ്യക്തിത്വവും ആത്മാര്‍ത്ഥതയും വ്യക്തമാക്കിക്കൊണ്ട്‌ പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്‌. . കാര്യങ്ങള്‍ എല്ലാം ഒറ്റ ശ്വാസത്തില്‍ പറയാതെ സാവധാനം പടിപടിയായി വ്യക്തമാക്കാം.

ആദ്യ ഘട്ടം: പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിക്കഴിഞ്ഞാല്‍ എവിടെവച്ച്‌ എങ്ങനെ പ്രണയം തുറന്നുപറയണമെന്നതിനെക്കുറിച്ച്‌Red Roses നന്നായി ആലോചിച്ച്‌ തീരുമാനിക്കുക. ഒരു പ്രത്യേക ദിവസത്തില്‍ പ്രണയം തുറന്നുപറയാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌ എങ്കില്‍ അവളുടെ ജന്മദിനമോ മറ്റോ തിരഞ്ഞെടുക്കുക. അങ്ങനെയാണെങ്കില്‍ നിങ്ങളുടെ പ്രണയം മധുരമുള്ള ഒരു ജന്മദിന സമ്മാനംകൂടിയാകും.

എന്തായാലും എന്ന്‌ പറയണമെന്നതിനെക്കുറിച്ച്‌ ആദ്യം വ്യക്തമായ തീരുമാനമെടുക്കുക. പിന്നീടാണ്‌ എവിടെവച്ചെന്ന കാര്യം വരുന്നത്‌. റസ്റ്റോറന്റില്‍ വച്ചാണെങ്കില്‍ ഏത്‌ റസ്‌റ്റോറന്റ്‌ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലമാണെങ്കില്‍ അത്‌ തിരഞ്ഞെടുക്കുക.

രണ്ടാം ഘട്ടം: അവളുടെ മുന്നില്‍ കാര്യം തുറന്നുപറയുന്നതിനായി സ്വയം തയ്യാറാവുക. നല്ല മൂഡിലേയ്‌ക്ക്‌ വരുക കൂടുതല്‍ റൊമാന്റിക്കാവുക. അവള്‍ക്കായി മനോഹരമായ ഒരു ബൊക്കെ കരുതുക. അതിനൊപ്പം പറ്റുമെങ്കില്‍ പ്രണയം തുടിക്കുന്ന മറ്റെന്തെങ്കിലും ഒരു സമ്മാനം കൂടി വാങ്ങുക. അവള്‍ക്ക്‌ ഇഷ്ടപ്പെടാന്‍ കഴിയുന്ന എന്തെങ്കിലും സമ്മാനമായിരിക്കണം വാങ്ങേണ്ടത്‌. ബൊക്കെ ചുവന്ന റോസാപൂക്കളുള്ളതാണെങ്കില്‍ കൂടുതല്‍ നല്ലത്‌.

പ്രണയം

പ്രണയം ഒരു സ്വകാര്യ അനുഭവമാണ്. ഒരു വസ്തുവിനോടോ, വ്യക്തിയോടോ , വിഷയത്തോടോ, പ്രതിഭാസത്തോടോ ഒരാൾക്ക് തോന്നുന്ന വർദ്ധിച്ച ഒരു അഭിനിവേശമാണ് പ്രണയം. നിർവ്വചനാതീതമായ ഒരു വാക്കാണ് പ്രണയം. വളരെ വിസ്തൃതമായ അർ‍ത്ഥങ്ങൾ കല്പ്പിക്കാവുന്ന ഒരു വിഷയമാണിത്. ഞാൻ എന്ന സത്തയെ പൂർണ്ണമായി കൊടുക്കുന്ന, അർപ്പിക്കുന്ന, ഒരു അവസ്ഥയാണിത്. പ്രണയം വാത്സല്യമാണ്. പ്രണയം സ്നേഹമാണ്

ഒരു ചോക്ലേറ്റ്‌ പ്രണയം.

ഇപ്പൊ എന്റെ നെഞ്ചില്‍ തീയാണ്‌. കഴിഞ്ഞ രണ്ടാഴചയായി അവള്‍ എന്നോട്‌ മിണ്ടുന്നില്ല. എന്താണ്‌ കാരണം എന്നറിയില്ല. എന്നെ കണ്ടാല്‍ അവള്‍ മാറി നടക്കും. വഴിയില്‍ ഞാന്‍ അവളെ കാത്തു നില്‍ക്കുന്നുണ്ടെന്ന് മനസ്സിലായാല്‍ പിന്നെ അവള്‍ ആ വഴി വരില്ല. അവളുടെ ക്ലാസിന്‍ മുന്നില്‍ പോയി നിന്നു നോക്കി…(ഞാനും അവളും പത്താം തരത്തില്‍ പഠിക്കുന്നു.പക്ഷേ ഒരേ ക്ലാസ്‌ അല്ല. അവളുടേത്‌ വേറെ ബാച്‌ ആണ്‌) അവള്‍ പരീക്ഷയെഴുതുന്ന ഹാളിന്റെ വരാന്തയില്‍ പോയി കാത്തിരുന്നു. എന്നിട്ടും അവള്‍ പിടി തന്നില്ല. എന്തോ സംഭവിച്ചിട്ടുണ്ട്‌. പെട്ടെന്നൊരു ദിവസം എന്റെ സ്നേഹത്തിനു നേരേ കാര്‍ക്കിച്ചു തുപ്പാന്‍ മാത്രം എന്തുണ്ടായി? ആ സമയം എനിക്ക്‌ SSLC പരീക്ഷ നടക്കുകയാണ്‌. പക്ഷേ പരീക്ഷയുടെ ചൂടൊന്നും അപ്പൊ എന്റെ തലയില്‍ കേറിയില്ല. അവളുടെ അവഗണന എനിക്ക്‌ സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു.ഒരു പോലീസുകാരന്റെ മകളെ സ്നേഹിച്ചതിന്‌, എന്നേക്കാളും 2 വയസ്സ്‌ മൂപ്പുള്ള പെണ്ണിനെ സ്നേഹിച്ചതിന്‌ ദൈവം എന്നെ ഇങ്ങനെ പരിക്ഷിക്കുകയാണോ? (അസുഖം മൂലം 2 വര്‍ഷത്തെ പഠിത്തം അവള്‍ക്ക്‌ മുടങ്ങിയിരുന്നു) എന്ന് ഞാന്‍ അലോചിച്ചുപോയ്‌.
ഒരു ദിവസം ഞാന്‍ നേരത്തേ തന്നെ പരിക്ഷ എഴുതിക്കഴിഞ്ഞ്‌, വഴിയില്‍ കാത്ത്‌ നിന്നു. അവള്‍ കാണാതെ. അടുത്തെത്തിയപ്പോള്‍ ഞാന്‍ പെട്ടെന്ന് അടുത്തേക്ക്‌ ചെന്നു. എന്നെ കണ്ടതും തല താഴ്തി അവള്‍ നടന്നു. പക്ഷേ ഞാന്‍ തടഞ്ഞു.
“പോകാന്‍ വരട്ടെ. എന്താ നിനക്ക്‌ പറ്റിയത്‌? ന്നെ ഇഷ്ടല്ലാണ്ടായോ? പറ.” ഞാന്‍ ചോദിച്ചു.
“നീ മാറി നില്‍ക്ക്‌. എനിക്ക്‌ പോകണം” അവള്‍ കുറച്ച്‌ ദേഷ്യത്തോടെയാണ്‌ പറഞ്ഞത്‌. പക്ഷേ ഞാന്‍ വിട്ടില്ല.
“ഇല്ല. നീ എന്തെങ്കിലും പറഞ്ഞേ പറ്റൂ. എന്നെ നിനക്ക്‌ ഇങ്ങനെ മറക്കാന്‍ പറ്റുമോ? ” ഞാന്‍ ചോദിച്ചു.
പെട്ടെന്ന് താഴ്തിപ്പിടിച്ചിരുന്ന അവളുടെ മുഖം എന്റെ നേര്‍ക്ക്‌ നോക്കി. അവളുടെ കണ്ണില്‍ ഒരുമാതിരി വല്ലാത്ത ധൈര്യവും കോപവും ഒക്കെ ഉള്ള പോലെ എനിക്ക്‌ തോന്നി. ഞാന്‍ ചെറുതായൊന്ന് ഭയക്കാതിരുനില്ല.
“ഡാ.. നീ എന്നെ കെട്ടുമോ? ഇല്ലല്ലൊ? നിനക്കിഷ്ടപ്പെട്ട നിറത്തിലുള്ള ഡ്രെസ്സും ഇട്ട്‌, നിനക്കിഷ്ടപ്പെടുന്ന പോലെ ഞാന്‍ സംസാരിച്ച്‌ എത്ര കാലം? ഇതൊക്കെ ചുമ്മാ തമാശ മാത്രമല്ലെ നിനക്ക്‌? പറ.. നീ എന്നെ കെട്ടുമോ? ” അവള്‍ ചോദിച്ചു.
ഞാന്‍ ശരിക്കും ഞെട്ടി. വെറും പത്താം തരത്തില്‍ പഠിക്കുന്ന എനിക്ക്‌ അന്ന് വിവാഹം എന്ന് പറഞ്ഞാ എന്താ എന്ന് പോലും ശരിക്ക്‌ അറിയില്ല. അപ്പൊഴല്ലെ ഞാന്‍ എന്റെ വിവാഹത്തിനെ പറ്റി ചിന്തിക്കുന്നത്‌. എനിക്ക്‌ പെട്ടെന്ന് ഒന്നും പറയാന്‍ പറ്റിയില്ല. എന്റെ മുഖം ആകെ വറ്റി വരണ്ടു.
“നീ.. നീ എന്താ ഇപ്പോ ഇങ്ങനെ ഒക്കെ…” ഞാന്‍ ഒരുവിധം പറഞ്ഞു…
അപ്പൊഴും അവള്‍ എന്റെ മുഖത്ത്‌ തന്നെ നോക്കി നില്‍ക്കുകയായിരുന്നു. ഒരുപക്ഷേ അപ്പോള്‍ ഞാനായിരുന്നു മുഘം താഴ്തി നിന്നത്‌. അവള്‍ മറ്റൊന്നും പറയാതെ അവിടെ നിന്നും പോയി. തകര്‍ന്നടിഞ്ഞ നെഞ്ചുമായി ഞാന്‍ ബസ്‌ സ്റ്റോപ്പിലേക്കും.
എനിക്കൊന്നിലും ശ്രദ്ധിക്കാന്‍ പറ്റിയില്ല. എന്റെ മനസ്സ്‌ വല്ലാതെ വേദനിച്ചു. പഠിക്കാന്‍ തോന്നിയില്ല. ഒരു വിധം ദിവസങ്ങള്‍ കഴിച്ചു കൂട്ടി. കൂട്ടത്തില്‍ എന്റെ പത്താം ക്ലാസിലെ പരീക്ഷകളും. അമ്മ പറഞ്ഞത്‌ ഞനോര്‍ത്തു.. “മോനെ, ഈ പരീക്ഷയാണ്‌ നിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷ. ഇതിലെ മാര്‍ക്ക്‌ വെച്ചാണ്‌ നിന്റെ ഭാവി തീരിമാനിക്കുന്നത്‌…” അങ്ങിനെ പലതും.
SSLC അവസാന പരിക്ഷയുടെ ദിവസം. ഞാന്‍ പരീക്ഷയൊക്കെ ഭങ്ങിയായി എഴുതിക്കഴിഞ്ഞ്‌ കൂട്ടുകാരുടെയൊക്കെ ഓട്ടൊഗ്രാഫ്‌ (ജീവിതത്തില്‍ ആദ്യമായി ഓട്ടൊഗ്രാഫിനെ പറ്റി നേരിട്ട്‌ പഠിക്കുന്നതും, ഉപയോഗിക്കുന്നതും ഈ സമയത്താണല്ലോ) വാങ്ങി എല്ലാവരോടും യാത്രയൊക്കെ പറഞ്ഞ്‌ ഇറങ്ങി. കൂടെ വരാറുള്ളവന്മാരെയൊക്കെ ഒഴിവാക്കി അന്ന് ഞാന്‍ ഒറ്റക്ക്‌ ഇറങ്ങി. സ്കൂളിന്റെ വരാന്തകളിലോ.. വഴിയിലോ അവളെ കാണുമെന്ന് ഞാന്‍ ആഗ്രഹിച്ചു. അവളില്ലെങ്കില്‍, അവളുടെ കൂട്ടുകാരികളിലാരെയെങ്കിലും കണ്ടാല്‍ മതിയെന്നായി പിന്നെ. കാരണം അവരോടെങ്കിലും എനിക്ക്‌ അവളോട്‌ പറയാനുള്ളത്‌ പറഞ്ഞു വിടാമല്ലോ. ഞാന്‍ നടന്നു. ബസ്‌ സ്റ്റോപ്പ്‌ എത്താറായി. അവളുടെ മാത്രം ഓട്ടൊഗ്രാഫ്‌ കിട്ടിയില്ല. ഇനി അവളെ ഞാന്‍ കാണുമോ എന്ന് പോലും എനിക്കറിയില്ല. ഒരു good bye എങ്കിലും പറയണം എന്നുണ്ടായിരുന്നു. പക്ഷേ അവളെ കണ്ടില്ല.
പെട്ടെന്ന് പിന്നില്‍ നിന്നും ഒരു ശബ്ധം. “ഡാ.. ഒന്ന് നിന്നേ…”
ഞാന്‍ പ്രതീക്ഷകളോടെ തിരിഞ്ഞു നോക്കി… പക്ഷേ അത്‌ അവളല്ലായിരുന്നു. അവളുടെ കൂട്ടുകാരി. കയ്യില്‍ ഒരു കവറും ഉണ്ട്‌.
“ദേ.. ഇത്‌ നിനക്ക്‌ തരാന്‍ പറഞ്ഞ്‌ അവള്‍ തന്നതാ. ” ആ കവര്‍ അവള്‍ എനിക്ക്‌ നീട്ടി.
“അവള്‍ പോയോ? ന്താ ഇത്‌? ” ഞാന്‍ ചോദിച്ചു.
“ആ.. അറിയില്ല. അവള്‍ ഇന്ന് പരീക്ഷ എഴുതാന്‍ വന്നില്ല. വീട്ടില്‍ എന്തോ പ്രശനം ഉണ്ടത്രേ” അതും പറഞ്ഞ്‌ അവള്‍ പോയി.
ആകാംക്ഷയോടെ ഞാന്‍ ആ പൊതി തുറന്നു നോക്കി.
എന്റെ പ്രണയത്തിന്‌ വിലയിട്ട പോലെ കുറെ ചോക്ലേറ്റുകള്‍. ഫൈവ്‌ സ്റ്റാര്‍, ഡെയറി മില്‍ക്‌, മഞ്ച്‌… അങ്ങിനെ കുറെ…
എനിക്ക്‌ അരിശവും, ദുഖവും ഒക്കെക്കൂടി വന്നു…
അവള്‍ക്കിത്രയേ ഉള്ളോ? എന്റെ സ്നേഹത്തിന്‌ ഈ ചോക്ലേറ്റിന്റെ വിലയേ ഉള്ളോ?
ഞാന്‍ അതങ്ങിനെ വിട്ടു കൊടുക്കാന്‍ തയ്യാറായില്ല. കൂട്ടുകാരന്റെ സൈക്കിള്‍ വാങ്ങി ഞാന്‍ അവളുടെ വീടിനെ ലക്ഷ്യമാക്കി നീങ്ങി. അവളുടെ വീടിന്റെ മുന്നില്‍ ഞാന്‍ സൈക്കിള്‍ നിര്‍ത്തി.. ബെല്ലടിച്ചു. അവളുടെ അച്ചന്‍ പോലീസ്‌ വേഷത്തില്‍ ലാത്തിയും പിടിച്ച്‌ ഇരങ്ങി വരുമെന്ന് ഞാന്‍ നന്നായി ഭയന്നു. പക്ഷേ ആരും വന്നില്ല. അവള്‍ തന്ന ചോക്ലേറ്റ്‌ പൊതി അവളുടെ വീടിന്റെ ഗേയ്റ്റില്‍ ഞാന്‍ തൂക്കിയിട്ടു. അവളോട്‌ ഒന്നും പറയാന്‍ പറ്റാത്ത വിഷമം മൂലം രണ്ട്‌ തവണ കൂടി ഞാന്‍ ചുമ്മാ ബെല്ലടിച്ചിട്ട്‌ തിരിച്ച്‌ പോന്നു.
ആ ബന്ധം അന്നവിടെ അവസാനിച്ചു. പിന്നീടവളെ ഞാന്‍ കണ്ടിട്ടില്ല.
പക്ഷേ കുറച്ച്‌ നാളുകള്‍ക്ക്‌ ശേഷം ഞാനവളുടെ ആ കൂട്ടുകാരിയെ വഴിയില്‍ വെച്ച്‌ കണ്ടു. അവള്‍ പറഞ്ഞറിഞ്ഞു… അവളുടെ അച്ചന്‍ ഒരു ദിവസം അവളെഴുതുന്ന ഡയറി എടുത്ത്‌ വായിച്ചു എന്നും, അതില്‍ മുഴുവനും എന്നേ കുറിച്ച്‌ മാത്രം ആയിരുന്നു എന്നും. അച്ഛന്‍ അവളെ തല്ലി… ഇനി അവനോട്‌ (എന്നോട്‌) മിണ്ടരുത്‌ എന്ന് താക്കീതും കൊടുത്തുവത്രെ. അതുകൊണ്ടാണ്‌, അച്ചനെ പേടിയുള്ളതു കൊണ്ടാണ്‌ അവള്‍ അന്നൊക്കെ എന്നെ കണ്ടപ്പോള്‍ ഒഴിഞ്ഞുമാറിയത്‌. അവസാന പരീക്ഷയുടെ അന്ന് വീട്ടില്‍ അവള്‍ എനിക്ക്‌ തരാന്‍ വേണ്ടി എഴുതിയ കത്ത്‌ അച്ചന്‍ കണ്ടു.അയാള്‍ അവളെ തല്ലി. അവളുടെ ചെവിയില്‍ നിന്നും ചോര വന്നത്രെ.അതുകൊണ്ടാണ്‌ അവള്‍ക്കന്ന് പരീക്ഷയെഴുതാന്‍ പറ്റാതെ പോയത്‌. പിന്നെ കൂട്ടുകാരിയോട്‌ പറഞ്ഞ്‌ അവള്‍ എനിക്കായി ചോക്ലേറ്റ്‌ വാങ്ങി. അതാണ്‌ ഞാന്‍ അവളുടെ വീട്ടില്‍ തന്നെ കൊണ്ട്‌ പോയിട്ടത്‌. എനിക്ക്‌ ശാപം കിട്ടിയ നിമിഷങ്ങള്‍.
അവളിന്ന് എവിടെയാണെന്നറിയില്ല. എല്ലാവരേയും പോലെ തിരക്കിന്റെ ഓളങ്ങളില്‍ പെട്ട്‌ ഒഴുകുന്നുണ്ടാവണം… ചിലപ്പോള്‍ ഒരു ഭാര്യയായി… അമ്മയായി..
ഈ നീലസാഗരം ഇതെന്റെ സ്വന്തം...
എന്റെ ദുഖങ്ങള്‍ക്ക് കുളിര്‍ സ്വാന്തനം...

നിന്റെ പ്രണയം ഈ കടലലമാലകള്‍ പോലെയെന്നു
ഒരു നാള്‍ നീ പറഞ്ഞു...

നിന്റെ ചുംബനങ്ങളില്‍ ഞാനൊരു
പെയ്യാന്‍ കൊതിക്കുന്ന മേഘമായ് തീര്‍ന്നു....

അപ്പോള്‍ എന്റെ കവിളില്‍ വീണ മഴതുള്ളികള്‍ക്ക് ഉപ്പുരസം ആയിരുന്നു...
ഞാന്‍ എന്റെ സ്വപ്നങളില്‍ നിന്നു പറന്നിറങ്ങി...
എന്റെ ഏകാന്തതയില്ലേക്ക് കണ്ണുനീര്‍ പെയ്തിറങ്ങി ....

ഒരു മഴതുള്ളിയായി നിന്നിലേക്കു പെയ്തിറങ്ങാന്‍
നിന്റെ ഓര്‍മ്മകളുമായി ഞാന്‍ വരുന്നു...

പ്രണയത്തിന്‍റെ വാടാമലര്‍

നിന്‍റെ ചുണ്ടിനും
നമ്മുടെ പ്രണയത്തിനും
ഈ റോസപ്പൂവിനും
ഒരേ നിറമാണ്‌...
ഹൃദയത്തിന്‍റെ ചുവപ്പുനിറം...

ഇതു സത്യത്തിന്‍റെ തീവ്ര നിറമാണ്‌...
നമ്മുടെ സ്വപ്നങ്ങളുടെ വര്‍ണ്ണമാണ്...

നമ്മുടെ പ്രണയം...ഈ പൂപോലെ സ്നിഗ്ധമാണു
സുന്ദരമാണ്...

ഈ പൂവിന്റെ മണം പോലെ
ജീവിതത്തിന്റെ സുഗന്ധമാണു ....

ഇതൊരു വാടാ മലരാണ്
പ്രണയത്തിന്‍റെ...ജീവിതത്തിന്‍റെ...വാടാ മലര്‍....