പ്രണയം പറയുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രണയിക്കുന്നതിന് പകരം പിന്നീടൊരിക്കലും അവള്‍ മുഖത്തുപോലും നോക്കാത്ത രീതിയില്‍ നിങ്ങള്‍ പ്രണയം പ്രകടിപ്പിച്ചാലുള്ള കാര്യമൊന്ന് ഓര്‍ത്തുനോക്കൂ...
നിങ്ങള്‍ നിങ്ങളുടെ പ്രണയം പറയുന്ന രീതിപോലും അവളുടെ മനസ്സിലുടക്കം. അതുകൊണ്ടുതന്നെ വെറുതെ ഒരു ഐ ലവ് യു പറയാതെ സമയവും സന്ദര്‍ഭവും നോക്കി കാര്യങ്ങള്‍ മുന്നോട്ടുനീക്കുക.
പ്രണയാഭ്യര്‍ത്ഥന നടത്തി പെണ്‍കുട്ടിയെ മടുപ്പിക്കുന്നതിലും നല്ലതല്ലേ നിങ്ങളുടെ വ്യക്തിത്വവും ആത്മാര്‍ത്ഥതയും വ്യക്തമാക്കിക്കൊണ്ട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്. . കാര്യങ്ങള്‍ എല്ലാം ഒറ്റ ശ്വാസത്തില്‍ പറയാതെ സാവധാനം പടിപടിയായി വ്യക്തമാക്കാം.
ആദ്യ ഘട്ടം: പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിക്കഴിഞ്ഞാല്‍ എവിടെവച്ച് എങ്ങനെ പ്രണയം തുറന്നുപറയണമെന്നതിനെക്കുറിച്ച്
നന്നായി ആലോചിച്ച് തീരുമാനിക്കുക. ഒരു പ്രത്യേക ദിവസത്തില്‍ പ്രണയം തുറന്നുപറയാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ അവളുടെ ജന്മദിനമോ മറ്റോ തിരഞ്ഞെടുക്കുക. അങ്ങനെയാണെങ്കില്‍ നിങ്ങളുടെ പ്രണയം മധുരമുള്ള ഒരു ജന്മദിന സമ്മാനംകൂടിയാകും.എന്തായാലും എന്ന് പറയണമെന്നതിനെക്കുറിച്ച് ആദ്യം വ്യക്തമായ തീരുമാനമെടുക്കുക. പിന്നീടാണ് എവിടെവച്ചെന്ന കാര്യം വരുന്നത്. റസ്റ്റോറന്റില്‍ വച്ചാണെങ്കില്‍ ഏത് റസ്‌റ്റോറന്റ് അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലമാണെങ്കില്‍ അത് തിരഞ്ഞെടുക്കുക.
രണ്ടാം ഘട്ടം: അവളുടെ മുന്നില്‍ കാര്യം തുറന്നുപറയുന്നതിനായി സ്വയം തയ്യാറാവുക. നല്ല മൂഡിലേയ്‌ക്ക് വരുക കൂടുതല്‍ റൊമാന്റിക്കാവുക. അവള്‍ക്കായി മനോഹരമായ ഒരു ബൊക്കെ കരുതുക. അതിനൊപ്പം പറ്റുമെങ്കില്‍ പ്രണയം തുടിക്കുന്ന മറ്റെന്തെങ്കിലും ഒരു സമ്മാനം കൂടി വാങ്ങുക. അവള്‍ക്ക് ഇഷ്ടപ്പെടാന്‍ കഴിയുന്ന എന്തെങ്കിലും സമ്മാനമായിരിക്കണം വാങ്ങേണ്ടത്. ബൊക്കെ ചുവന്ന റോസാപൂക്കളുള്ളതാണെങ്കില്‍ കൂടുതല്‍ നല്ലത്.
No comments:
Post a Comment